പുന്നയൂര്‍ക്കുളം പഞ്ചായത്ത് കോള്‍ കൃഷി സഹകരണ സംഘത്തിന്റെ കീഴിലുള്ള ഉപ്പുങ്ങല്‍ വടക്കേ പടവില്‍ ഇറക്കിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നഫീസ കുട്ടി വലിയത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിന്‍ ഷഹീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടിപ്പറമ്പില്‍ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ കെ നിഷാര്‍, ചാവക്കാട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സബീന പരീത്, കൃഷി ഓഫീസര്‍ തെരേസ അലക്‌സ്, കോള്‍ കൃഷി സംഘം സെക്രട്ടറി എംഡി ബിജു തുടങ്ങിയവര്‍ സംസാരിച്ചു. 75 ഓളം ഹെക്ടര്‍ പാടശേഖരങ്ങളില്‍ ഉമ, ജ്യോതി, ചെന്താര വിത്തുകളാണ് കൃഷിയിറക്കിയത്.