വേലൂര്‍ കുറൂരമ്മ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു

വേലൂര്‍ കുറൂരമ്മ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു.
ഏപ്രില്‍ ഒന്ന്, രണ്ട് തിയ്യതികളിലാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനാഘോഷം നടന്നത്. പ്രതിഷ്ഠാദിനാഘോഷങ്ങളുടെ ഭാഗമായി ശുദ്ധിചടങ്ങുകള്‍, സന്താനഗോപാല പൂജ,  കളഭാട്ടം, 25 കലശം എന്നിവ നടന്നു. ക്ഷേത്രോത്സവ വേദിയില്‍ ഭഗവത് ഗീത നാരായണീയ പാരായണം, കൈക്കൊട്ടിക്കളി എന്നിവയും നടന്നു. ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂര്‍ നീലകണ്ീന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികനായി. ഗുരുവായൂര്‍  മേല്‍ശാന്തിയായ ശേഷം തിരികെ കുറൂരമ്മ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി ചുമതലയേറ്റെടുക്കുന്ന പുതുമന ശ്രീജിത് നമ്പൂതിരിക്ക് സ്വീകരണം നല്‍കി.

 

ADVERTISEMENT