ഏപ്രില്‍ 10, 11, 12 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തോനുബന്ധിച്ച് പതാക ദിനം ആചരിച്ചു. സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം നടന്ന പതാക ദിനത്തില്‍ മേഖല പ്രസിഡന്റ് ജയപ്രകാശ് ഇലവന്ത്ര പതാക ഉയര്‍ത്തി. കാണിപ്പയ്യൂരില്‍ നടന്ന പതാക ദിനാചരണം ജില്ലാ ജോയിന്റ് സെക്രട്ടറി ജോസ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. ജയപ്രകാശ് ഇലവന്ത്ര അധ്യക്ഷനായി. മേഖല ഭാരവാഹികളായ പ്രദീപ് മാസ്റ്റര്‍, യു.വിനോദ്, ഹരി ഇല്ലത്ത്, സിന്ധു സലി, ശരത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.