29.4 C
Kunnamkulam
Friday, August 14, 2026
Home Obituary News കോഴിക്കോട് സാമൂതിരി കെ സി ഉണ്ണിയനുജന്‍ രാജ (100) തീപ്പെട്ടു

കോഴിക്കോട് സാമൂതിരി കെ സി ഉണ്ണിയനുജന്‍ രാജ (100) തീപ്പെട്ടു

83

ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി സ്ഥിരം അംഗം കോഴിക്കോട് സാമൂതിരി കെ സി ഉണ്ണിയനുജന്‍ രാജ (100) തീപ്പെട്ടു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു . വ്യാഴാഴ്ച വൈകിട്ട് 5 .15 ന് ആയിരുന്നു അന്ത്യം. ആശുപത്രിയിലുള്ള ഭൗതിക ശരീരം ഇന്ന് എട്ടുമണി മുതല്‍ 11 മണി വരെ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും തുടര്‍ന്ന് ജന്മഗൃഹമായ കോട്ടക്കല്‍ കിഴക്കേ കോവിലകത്തേക്ക് കൊണ്ടുപോകും. കോവിലകം ശ്മശാനത്തില്‍ ഉച്ചയ്ക്ക് രണ്ടുമണിക്ക് സംസ്കാരകര്‍മങ്ങള്‍ നടക്കും

ADVERTISEMENT
error: Content is protected !!