ചാവക്കാട് മണത്തലയില്‍ ഇരുമ്പ് പൈപ്പുകള്‍ കയറ്റിവന്ന ലോറി മറിഞ്ഞു അപകടം.ഡ്രൈവര്‍ക്ക് പരിക്കേറ്റു. കര്‍ണാടകയില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ 2:30 ആയിരുന്നു അപകടം. ദേശീയപാതയുടെ പണികള്‍ നടക്കുന്നതിനാല്‍ അപകടകരമായ തലത്തില്‍ റോഡ് സൈഡുകളില്‍ കുഴികളുള്ളതാണ് അപകടങ്ങള്‍ക്ക് കാരണം. റോഡരിയിലെ കുഴിയില്‍ ചാടിയ ലോറി നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മണത്തല പള്ളിക്ക് മുന്‍വശം മരം കയറ്റി വരുന്ന ലോറി മറിഞ്ഞിരുന്നു.