മികച്ച റെസിഡന്റ്സ് അസോസിയേഷനായി ‘മന്ദാരം’

award for the best residence association

വടക്കേകാട് പഞ്ചായത്തിലെ ഏറ്റവും മികച്ച റെസിഡന്റ്സ് അസോസിയേഷന്‍ ആയി പതിനാറാം വാര്‍ഡ് തിരുവളയന്നൂരില്‍ പ്രവര്‍ത്തിക്കുന്ന മന്ദാരം റെസിഡന്റ്സ് അസോസിയേഷന്‍ തിരഞ്ഞെടുക്കപ്പെട്ടു. മാലിന്യമുക്ത  നവകേരളം ചടങ്ങിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ അസോസിയേഷന്‍ ഭാരവാഹികളായ പ്രസിഡന്റ് ഡോ. ശ്രീജിത്ത്, സെക്രട്ടറി പ്രദീപ് പരങ്ങത്ത്, വൈസ് പ്രസിഡന്റ് കെ.സുജിത്ത്, ജോണി കൊള്ളന്നൂര്‍, ജേക്കബ് ഷാജു എന്നിവര്‍ ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം.കെ. നബീലില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.

ADVERTISEMENT