സെന്‍ട്രല്‍ ഗവണ്‍മെന്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കുന്നംകുളം ബ്രാഞ്ച് 15 -ാം വാര്‍ഷിക സമ്മേളനം നടന്നു. ചൂണ്ടല്‍ ഗ്രാമീണ വായനശാല ഹാളില്‍ നടന്ന സമ്മേളനം ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് പി.സി ജോര്‍ജ് അധ്യക്ഷനായി. കുന്നംകുളം റേഞ്ച് സിവില്‍ എക്‌സൈസ് ഓഫീസര്‍ വി ഗണേശന്‍ പിള്ള ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. ട്രഷറര്‍ ഒ.ഐ. വിന്‍സെന്റ് വരവുചെലവു കണക്കും സെക്രട്ടറി പി.എ ഭാസ്‌ക്കരന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സി.ജി.പി.എ സംസ്ഥാന സെക്രട്ടറി വി ശ്രികുമാര്‍, തൃശൂര്‍ ജില്ലാ സെക്രട്ടറി പി.ആര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി.എ.ഭാസ്‌ക്കരന്‍. സ്വാഗതവും, ഒ ഐ.വിന്‍സന്റ് നന്ദിയും പറഞ്ഞു.