സി.പി.ഐ.എം കടവല്ലൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റിയും സുബൈര്‍, ഇല്യാസ് ചാരിറ്റി ട്രസ്റ്റുംസംയുക്തമായി സുബൈര്‍ അനുസ്മരണ സമ്മേളനം നടത്തി. സി.പി.ഐ.എം കുന്നംകുളം ഏരിയ കമ്മിറ്റി അംഗം എം. എന്‍ മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം എം. ബാലാജി ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി നടന്ന പച്ചക്കറി തൈകളുടെ വിതരണം സി.പി.ഐ എം കുന്നംകുളം ഏരിയ സെക്രട്ടറി കെ. കൊച്ചനിയന്‍ നിര്‍വ്വഹിച്ചു. വിവിധയിനത്തില്‍പ്പെട്ട 3000 തൈകളാണ് മേഖലയില്‍ വിതരണം നടത്തിയത്. യോഗത്തില്‍ സി.പി.ഐ.എം കുന്നംകുളം ഏരിയ കമ്മിറ്റി അംഗം കെ. ബി ജയന്‍, കരിക്കാട് പടിഞ്ഞാറെ ബ്രാഞ്ച് സെക്രട്ടറി എ. വി ഷബീര്‍, സൗത്ത് ലോക്കല്‍ സെക്രട്ടറി കെ. ഇ സുധീര്‍, ലോക്കല്‍ കമ്മിറ്റി അംഗം പി. കെ മുരളിഎന്നിവര്‍ സംസാരിച്ചു.