പെരുമ്പിലാവ് ജനകീയ സഹായസമിതിയുടെ നേതൃത്വത്തില്‍ കുന്നംകുളം ആര്യ ഐ കെയര്‍ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. പെരുമ്പിലാവ് എല്‍ എം യു പി സ്‌കൂളില്‍ വെച്ച് നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ഐ രാജേന്ദ്രന്‍ നിര്‍വഹിച്ചു. സഹായ സമിതി പ്രസിഡന്റ് രവി വലിയറ അധ്യക്ഷത വഹിച്ച യോഗത്തില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായി പ്രമോഷന്‍ ലഭിച്ച സമിതി അംഗം മധുവിനെ സിപിഐഎം ജില്ലാ കമ്മിറ്റിയംഗം എം ബാലാജി പൊന്നാടയണിയിച്ച് ആദരിച്ചു.
ഏരിയാ കമ്മറ്റി സെക്രട്ടറി സെക്രട്ടറി കെ കൊച്ചനിയന്‍,സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ മോഹനന്‍, ഏരിയ കമ്മിറ്റി അംഗം കെ ബി ജയന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ , സജി വലിയറ, ദിനേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന നേത്ര പരിശോധന ക്യാമ്പില്‍ നിരവധിപേര്‍ പങ്കെടുത്തു. സൗജന്യ നേത്ര പരിശോധനയില്‍ രോഗ നിര്‍ണയം നടത്തിയ അര്‍ഹരായ വ്യക്തികള്‍ക്ക് സൗജന്യ ശസ്ത്രക്രിയയും മരുന്നുകളും നല്‍കുമെന്ന് സഹായ സമിതി ഭാരവാഹികള്‍ പറഞ്ഞു.