കാഴ്ച പരിമിതികളെ വെല്ലുവിളിച്ചു പിഎച്ച്ഡി നേടിയ ചിറ്റാട്ടുകര പുലിക്കോട്ടില്‍ ജിബി ജോസിനെ ആം ആദ്മി പാര്‍ട്ടി മണലൂര്‍ മണ്ഡലം കമ്മിറ്റി ആദരിച്ചു. പുന്നത്തൂര്‍ നാടിനെ കുറിച്ചുളള പഠനം വിഷയമാക്കിയ പ്രബന്ധത്തിനാണ് ജിബി ജോസിന് പിഎച്ച്ഡി ലഭിച്ചത്. പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് ഡോ. കെ.വൈ ഷാജു, വൈസ് പ്രസിഡണ്ട് ഡോ. സി.എസ് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ച് അനുമോദിച്ചു. മണലൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സെബി ജോണി, സെക്രട്ടറി ജിമ്മി ജോണ്‍, സോണിയ, കള്‍ച്ചറല്‍ കണ്‍വീനര്‍ ജോണ്‍സണ്‍ പാലുവായ്, എളവള്ളി പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ കെ.വി മധു എന്നിവര്‍ സന്നിഹിതരായിരുന്നു.