31.8 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന് തുടക്കമായി

കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന് തുടക്കമായി

83

വടക്കേകാട് കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന് തുടക്കമായി. രാവിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന വടക്കുംവാതില്‍ തന്ത്രി ശശീധരന്‍ ഭട്ടതിരി ഭക്തര്‍ക്കായി തുറന്നു കൊടുത്തു. പട്ടും താലിയും ചാര്‍ത്തല്‍, പറ വയ്പ്, വൈകീട്ട് 3ന് തട്ടിന്‍മേല്‍ കളി എന്നിവ നടന്നു. 5.30ന് തിറ,തെയ്യം എന്നിവയോടെ കൂട്ടിയെഴുന്നള്ളിപ്പ്, രാത്രി 7.30ന് മലബാര്‍ മ്യൂസിക് ബാന്‍ഡിന്റെ ഗാനമേള എന്നിവ നടക്കും. ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ അട കുത്തിപുഴുങ്ങാന്‍ എത്തുന്നവരുടെ അടുപ്പിലേക്ക് മേല്‍ശാന്തി റോഷിന്‍ തീ പകരും.കാര്‍ത്തിക ദിവസമായ ചൊവ്വാഴ്ച വിഭവ സമൃദ്ധമായ സദ്യയോടെ ഉത്സവം കൊടിയിറങ്ങും. ചടങ്ങുകള്‍ക്ക് ക്ഷേത്രം ഭാരവാഹികളായ പ്രമോദ് കിളിയംപറമ്പില്‍, ധനീഷ് താമരശേരി, വസന്തന്‍ മൂക്കനാംകുളങ്ങര, അശോകന്‍ വെട്ടിശേരി, വിജയന്‍ പയറ്റാംകുന്നത്ത്, പ്രജീഷ് മടപ്പാട്ടില്‍ നേതൃത്വം നല്കും.

ADVERTISEMENT
error: Content is protected !!