ഗുഡ്‌സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം ; രണ്ടുപേര്‍ക്ക് പരിക്ക്

കടവല്ലൂര്‍ കല്ലുംപുറത്ത് ഗുഡ്‌സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്കു പരിക്കേറ്റു. ബൈക്ക് യാത്രികനായ ചാലിശേരി പുലിക്കോട്ടില്‍ ബാബുവിന്റെ മകന്‍ ബെറ്റ്‌ലി, ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ കല്ലുംപുറം ചെറുവത്തൂര്‍ ബാബുവിന്റെ ഭാര്യ വിബി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കടവല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആംബുലന്‍സില്‍ കുന്നംകുളം മലങ്കര അശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടയും പരിക്കു ഗുരുതരമല്ല. കല്ലുപുറം പഴഞ്ഞി റോഡില്‍ ചൊവ്വാഴ്ച രാത്രി 8 മണിയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ ഇരുവാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

 

ADVERTISEMENT