കുന്നത്ത് പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഷംസുദ്ദീന്‍ മുഹമ്മദ് ബാവ മുസ്ലിയാരുടെ 87ാം ആണ്ട് നേര്‍ച്ചയും നവീകരിച്ച ജാറം തുറന്ന് കൊടുക്കയും ചെയ്തു. സയ്യിദ് ഹാജി മുഹമ്മദ് അലി മുസ്ലിയാര്‍ നേതൃത്വം നല്‍കി. പ്രസിഡന്റ് ഹംസ പടിഞ്ഞാറയില്‍ പതാക ഉയര്‍ത്തി.പള്ളി ഉസ്താദ് അഷ്‌കര്‍ ബദരി ഉത്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി കെ ഹൈദര്‍ അധ്യക്ഷത വഹിച്ചു. ഉറൂസ് ചെയര്‍മാന്‍ കെ കെ ഇസ്മായില്‍, കണ്‍വീനര്‍ ടി കെ കാദര്‍, ഷുഹൈബ്, മുബഷിര്‍, ഷാഹു പള്ളത്ത്, ഷഹീര്‍ പടിഞ്ഞാറയില്‍, കെ എച്ച് സുല്‍ത്താന്‍, എം സി സൈനുദ്ധീന്‍, ഷുക്കൂര്‍ കരിയാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആണ്ട് നേര്‍ച്ചയുടെ ഭാഗമായി മൗലിദ് പാരായണം പ്രഭാഷണം നേര്‍ച്ച ചോറ് വിതരണം എന്നിവയും ഉണ്ടായിരുന്നു.