നൈറ്റ് മാര്‍ച്ച് നടത്തി

വഖഫ് നിയമത്തിനെതിരെ പ്രതിഷേധിച്ച സോളിഡാരിറ്റി, എസ്.ഐ.ഒ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി, ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അണ്ടത്തോട് നൈറ്റ് മാര്‍ച്ച് നടത്തി. കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിക്കുന്നവരെ ഭീകരമായി മര്‍ദ്ദിച്ചൊതുക്കുന്ന കേരളപോലീസ് സംഘ്പരിവാറിന് പഠിക്കുകയാണെന്ന് പ്രകടനക്കാര്‍ അഭിപ്രായപ്പെട്ടു. അബ്ദുസ്സമദ് അണ്ടത്തോട്, എ.വി റസാഖ്, അലി മന്നലാംകുന്ന്, കെ ഹനീഫ, താഹിര്‍, ശാഹുല്‍, ലത്തീഫ് കോലയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT