എടക്കഴിയൂര്‍ ഈവാനുല്‍ ഉലൂം മദ്‌റസയുടെ നേതൃത്വത്തില്‍ ഫത്‌ഹേ മുബാറക് ജില്ലാതല ഉദ്ഘാടനവും മദ്‌റസ പ്രവേശനോത്സവവും നടത്തി. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ചാവക്കാട് റൈഞ്ച് പ്രസിഡന്റ് സയ്യിദ് ഹുസൈന്‍ തങ്ങള്‍ മമ്പുറം പ്രാര്‍ത്ഥന നിര്‍വഹിച്ചു. സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുഹാജി കാതിയാളത്തിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ ട്രഷറര്‍ അബൂബക്കര്‍ ഹാജി കൗക്കാനപ്പെട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍, ജില്ലാ ട്രെയിനിംഗ് സെക്രട്ടറി ആര്‍ വി എം ബഷീര്‍ മൗലവി, മദ്‌റസ സദര്‍ മുഅല്ലിം നഹാസ് നിസാമി, മദ്‌റസ സെക്രട്ടറി ബഷീര്‍ മോഡേണ്‍ , എസ് എം എ മേഖല പ്രസിഡന്റ് ഇസ്മായില്‍ ഹാജി, മദ്‌റസ പ്രസിഡന്റ് മാമുട്ടി ഹാജി, എഡ്യൂക്കേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വീരാന്‍കുട്ടി പള്ളിപ്പറമ്പില്‍, തുടങ്ങിയവര്‍ സംസാരിച്ചു. മദ്‌റസ അദ്ധ്യാപകരായ നഹാസ് നിസാമി ,ബഷീര്‍ മുസ്ലിയാര്‍, അബ്ദുല്‍ കരീം അസ്ലമി തുടങ്ങിയവര്‍ ആദ്യാക്ഷരം കുറിക്കുന്നതിന് നേതൃത്വം നല്‍കി.