എളവള്ളിയില്‍ കുടുംബശ്രീ വിഷു വിപണന മേളയ്ക്ക് തുടക്കമായി

എളവള്ളിയില്‍ കുടുംബശ്രീ വിഷു വിപണന മേളയ്ക്ക് തുടക്കമായി. എളവള്ളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ വിഷു വിപണന മേള ആരംഭിച്ചു.
വിപണന മേളയുടെ ഉദ്ഘാടനം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് ബിന്ദു പ്രദീപ് അധ്യക്ഷയായി. ജനപ്രതിനിധികളായ ഷാലി ചന്ദ്രശേഖരന്‍, സീമ ഷാജു, ലിസി വര്‍ഗീസ്, സുരേഷ് കരുമത്തില്‍,കൃഷി ഓഫീസര്‍ സി.ആര്‍.രാഗേഷ്,സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ഷീല മുരളി,സി.ഡി.എസ്. മെമ്പര്‍മാരായ ഷൈനി സതീശന്‍, സരസ്വതി അജയന്‍,സുനിതാ വിജയന്‍,ധനുഷ ശശി, ഡിന്‍സി സെബാസ്റ്റ്യന്‍, ഷീന രത്‌നാകരന്‍,റഷീദ റസാഖ് എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍,അച്ചാറുകള്‍,നാടന്‍ പച്ചക്കറികള്‍, വിവിധ തരം തുണിത്തരങ്ങള്‍ എന്നിവ മിതമായ നിരക്കിലാണ് വില്‍പ്പന നടത്തുന്നത്.ഏപ്രില്‍ 12 വരെ മേള തുടരും.

ADVERTISEMENT