കുന്നംകുളം നഗരസഭയില്‍ കുടുംബശ്രീ സിഡിഎസ് ഒന്നിന്റെ വിഷു ചന്ത ആരംഭിച്ചു. നഗരസഭ ഓഫീസിന് പുറകുവശത്ത് ആരംഭിച്ചിട്ടുള്ള വിഷു ചന്ത നഗരസഭ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എം സുരേഷ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ യൂണിറ്റുകള്‍ വിളവെടുത്ത പച്ചക്കറികളും ചെറുകിട സംരംഭകരുടെ ഉത്പന്നങ്ങളുമാണ് ചന്തയില്‍ ഒരുക്കിയിരിക്കുന്നത്. വാഴപ്പഴം, മാങ്ങ, വെള്ളരിക്ക, ചേന, കുമ്പളം, കൂര്‍ക്ക, മത്തന്‍, കൊള്ളി, ഉണ്ണിയപ്പം, ചിപ്സ്, അച്ചാറുകള്‍ തുടങ്ങിയവ ചന്തയില്‍ ലഭിക്കും. ആരോഗ്യകാര്യ സ്ഥിരം സമതി അധ്യക്ഷന്‍ ടി സോമശേഖരന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. 13 ഞായര്‍ വരെ വിഷു ചന്ത പ്രവര്‍ത്തിക്കും.