കോട്ടപ്പുറം മാരിയമ്മന്‍ ശ്രീഹനുമാന്‍കുട്ടി ക്ഷേത്രത്തില്‍ ഹനുമദ് ജയന്തി ഭക്തിസാന്ദ്രമായി

തിരുവത്ര കോട്ടപ്പുറം മാരിയമ്മന്‍ ശ്രീഹനുമാന്‍കുട്ടി ക്ഷേത്രത്തില്‍ ഹനുമദ് ജയന്തി ഭക്തിസാന്ദ്രമായി ആഘോഷിച്ചു.രാവിലെ മുതല്‍ ക്ഷേതത്തില്‍ വിശേഷാല്‍ പൂജകള്‍ , പഴക്കുല സമര്‍പ്പിക്കല്‍, വടമാല, നാരങ്ങമാല, പുഷ്പ്പാഞ്ജലി, നാമജപം എന്നിവ നടന്നു. ക്ഷേത്രം മേല്‍ശാന്തി രഞ്ജിത്ത് പൂജകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. റിട്ടയേര്‍ഡ് ആര്‍മി ഉദ്യോഗസ്ഥന്‍ കളത്തില്‍ ശ്രീധരന്‍ മകള്‍ സുജാത, സജീവന്‍ എന്നിവര്‍ ഹനുമാന്‍ സ്വാമിക്ക് ഗദ വഴിപാടായി സമര്‍പ്പിച്ചു. തുടര്‍ന്ന് പ്രസാദ വിതരണം ഉണ്ടായിരുന്നു. നിരവധി ഭക്തജനങ്ങള്‍ പരിപാടിയില്‍ സംബന്ധിച്ചു. ക്ഷേത്രം കോമരം ജനീഷ് താമരത്ത്, ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് ഇ എ രവീന്ദ്രന്‍, സുധീര്‍ രവീന്ദ്രന്‍, മോഹനന്‍ കളത്തില്‍, കെ കെ സതീന്ദ്രന്‍, ഗോപി കളത്തില്‍, കെ കെ ഭരതന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ADVERTISEMENT