24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Chavakkad 17 വയസുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ ചാവക്കാട് സ്വദേശിക്ക് 50 വര്‍ഷം കഠിനതടവ്

17 വയസുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ ചാവക്കാട് സ്വദേശിക്ക് 50 വര്‍ഷം കഠിനതടവ്

17 വയസുകാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ 27 കാരന് 50 വര്‍ഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ. ചാവക്കാട് പുത്തന്‍ കടപ്പുറം പണിക്കവീട്ടില്‍ ജംഷീറിനെയാണ് ചാവക്കാട് പ്രത്യേക അതിവേഗ കോടതി ജഡ്ജ് എസ് ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ കണ്ടെത്തുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ആശുപത്രി അധികൃതര്‍ ചാവക്കാട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചാവക്കാട് എസ്.ഐ – സി കെ രാജേഷ് കേസ് രജിസ്റ്റര്‍ ചെയ്തു. ചാവക്കാട് ഇന്‍സ്‌പെക്ടര്‍മാരായ കെ പി ജയപ്രസാദ്, ബോബിന്‍ മാത്യു, വിപിന്‍ കെ വേണുഗോപാല്‍ എന്നിവര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സിജു മുട്ടത്ത്, അഡ്വക്കേറ്റ് സി നിഷ എന്നിവര്‍ ഹാജരായി. കോര്‍ട്ട് ലെയ്‌സണ്‍ ഓഫീസര്‍മാരായ എം ആര്‍ സിന്ധു, എ പ്രസീത എന്നിവര്‍ കോടതി നടപടികള്‍ ഏകോപിപ്പിച്ചു

ADVERTISEMENT
error: Content is protected !!