ചാവക്കാട് നഗരസഭ തീവെട്ടികൊള്ള നടത്തുന്നു എന്നാരോപിച്ചു യു ഡി എഫ് ചാവക്കാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭ പ്രതിപക്ഷ നേതാവ് സി എ ഗോപപ്രതാപന്റെ നേതൃത്വം തില്‍ ആദ്യഘട്ട പദയാത്ര നടത്തി പുത്തന്‍ കടപ്പുറം സെന്ററില്‍ നിന്ന് ആരംഭിച്ച യാത്ര യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ടി വി ചന്ദ്രമോഹന്‍ എം എല്‍ എ ജാഥാ ക്യാപ്റ്റന്‍ സി എ ഗോപപ്രതാപന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.പുത്തന്‍ കടപ്പുറം സെന്ററില്‍ നിന്നും ആരംഭിച്ച പദയാത്ര ബ്ലാങ്ങാട് ബീച് സെന്ററില്‍ സമാപിച്ചു.സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് സി എ ഗോപപ്രതാപന്‍ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് ഫൈസല്‍ കാനാംപുള്ളി അധ്യക്ഷത വഹിച്ചു.കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അരവിന്ദന്‍ പല്ലത്ത്, യു ഡി എഫ് കണ്‍വീനര്‍ കെ വി ഷാനവാസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി വി ബദറുദ്ധീന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ നവാസ്,എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ആരിഫ് പാലയൂര്‍, ഡിസിസി മെമ്പര്‍ നൗഷാദ് തെക്കുംപുറം, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രെട്ടറി ബീന രവിശങ്കര്‍ തേര്‍ളി അശോകന്‍ എന്നിവര്‍ സംസാരിച്ചു.പദയാത്രക്ക് എച്ച് എം നൗഫല്‍, കെ എച്ച് ശാഹുല്‍ ഹമീദ്,സി പക്കര്‍, എം ബി സുധീര്‍,ലത്തീഫ് പാലയൂര്‍, ഹനീഫ ചാവക്കാട് പ്രതീപ് ആലിപ്പിരി, അഷ്റഫ് ബ്ലാങ്ങാട്, മഅനിത ശിവന്‍, എം എസ് ശിവദാസ്, അനീഷ് പാലയൂര്‍, താഴത്ത് അബ്ബാസ്,ആര്‍ കെ നൗഷാദ്, രാജന്‍ പനക്കല്‍, അസ്മത്തലി, ഷമീം, സുഹാസ്,,റൗഫ് ബ്ലാങ്ങാട്, കൗണ്‍സിലര്‍മാരായ ആസിഫ് പാലയൂര്‍ പ്രിജിത പ്രദീപ്,ഷാജി ഫെബിന നൗഷാദ്, സീന നൗഷാദ്, എന്നിവര്‍ നേതൃത്വം കൊടുത്തു.



