31.8 C
Kunnamkulam
Saturday, November 7, 2026
Home Bureaus Chavakkad പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 60കാരന് രണ്ട് വര്‍ഷം കഠിന തടവും 25,000 രൂപ...

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 60കാരന് രണ്ട് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും

26

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 60കാരന് രണ്ട് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. വെങ്കിടങ്ങ് വില്ലേജ് കരുവന്തല നാരായണപറമ്പത്ത് ഗോവിന്ദന്റെ മകന്‍ അനില്‍കുമാറിനെയാണ് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി സുരേഷ് കുമാര്‍ ശിക്ഷിച്ചത്. 2025 സെപ്റ്റംബറില്‍ 15 വയസ്സുള്ള ആണ്‍കുട്ടിയെ ബസ് സ്റ്റോപ്പിലും കുട്ടി പഠിക്കുന്ന സ്‌കൂളിന്റെ ഗ്രൗണ്ടിന് സമീപത്തും വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പിഴ അടച്ചില്ലെങ്കില്‍ നാല് മാസം അധിക തടവ് അനുഭവിക്കണം.കുട്ടി വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ സൗമ്യയോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ സബ് ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍ സി.കെ. ആദ്യാന്വേഷണം നടത്തി. തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ വിനീത് വി. തുടരന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ സി.പി.ഒ സൗമ്യയും സഹായിച്ചു.പ്രോസിക്യൂഷന്‍ 20 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി. എന്നിവര്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരായി. വിചാരണയ്ക്കിടെ ലെയ്‌സണ്‍ ഓഫീസര്‍ എ.എസ്.ഐ സിന്ധു എം.ആര്‍. പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.മറ്റൊരു പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട് നിലവില്‍ ശിക്ഷ അനുഭവിച്ചുവരികയാണ് അനില്‍കുമാര്‍. മൂന്ന് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന മറ്റൊരു കേസ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതിയിലും നിലവിലുണ്ട്.

 

ADVERTISEMENT
error: Content is protected !!