31.8 C
Kunnamkulam
Saturday, November 7, 2026
Home CCTV Desk സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ആശങ്ക; മലപ്പുറത്തും കോഴിക്കോടും 5 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ആശങ്ക; മലപ്പുറത്തും കോഴിക്കോടും 5 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

2

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല. മലപ്പുറത്തും കോഴിക്കോടുമായി അഞ്ച് പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. രണ്ട് ജില്ലകളിലുമായി രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലപ്പുറം അമരമ്പലത്തെ കടയില്‍നിന്ന് ലഘുഭക്ഷണം കഴിച്ച നാല് വയസുകാരിക്കും പാലുണ്ടയിലെ കടയില്‍നിന്ന് മന്തി കഴിച്ച രണ്ട് പേര്‍ക്കുമാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.കോഴിക്കോടും രണ്ട് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മേപ്പയില്‍ സീനിയര്‍ ബേസിക് സ്‌കൂളിലെ രണ്ട് കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഇതേ സ്‌കൂളിലെ ഒരു കുട്ടിക്കും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു.സ്‌കൂളില്‍ ഉച്ചഭക്ഷണത്തോടൊപ്പം മുട്ടക്കറിയും തൈരും കഴിച്ച കുട്ടികള്‍ക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. രണ്ട് ജില്ലകളിലുമായി രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

ADVERTISEMENT
error: Content is protected !!