ഇന്ത്യന്‍ സിനിമയിലെ സകലകലാവല്ലഭന്‍ കമല്‍ഹാസന് ഇന്ന് എഴുപത്തിരണ്ടാം പിറന്നാള്‍.അഭിനേതാവ് എന്നതിലുപരിയായി തിരക്കഥാകൃത്തായും സംവിധായകനായും ഗാനരചയിതാവായും ഗായകനായും സംവിധായകനായും നിര്‍മാതാവായും കമല്‍ ഹാസന്‍ തിളങ്ങി. ആറാം വയസ്സില്‍ കളത്തൂര്‍ കണ്ണമ്മയില്‍ ബാലതാരമായിട്ടായിരുന്നു തുടക്കം. മികച്ച ബാലതാരത്തിനുള്ള രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ ഭാവി താരത്തിന്റെ വരവറിയിച്ചു.നായകന്‍, മൂന്നാം പിറൈ, തേവര്‍ മകന്‍, അന്‍പേ ശിവം, വിക്രം, ഇന്ത്യന്‍, പാപനാശം, കല്‍ക്കി, മൈക്കിള്‍ മദന കാമരാജന്‍, പുഷ്പക വിമാന, ദശാവതാരം, വറുമയിന്‍ നിറം സിവപ്പ്, സാഗര സംഗമം, മദനോത്സവം തുടങ്ങിയ ചിത്രങ്ങള്‍ കമല്‍ഹാസനെന്ന പ്രതിഭയെ നമ്മുക്ക് കാണിച്ചുതരുന്നുണ്ട്.



