29.5 C
Kunnamkulam
Saturday, November 7, 2026
Home Bureaus Punnayurkulam എടക്കഴിയൂര്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഏരിയ സമ്മേളനം; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നടത്തി

എടക്കഴിയൂര്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഏരിയ സമ്മേളനം; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നടത്തി

4

ജമാഅത്തെ ഇസ്ലാമി ഹിന്ദ് എടക്കഴിയൂര്‍ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നടത്തി.ഇസ്ലാമിക പ്രതിനിധാനത്തിന്റെ കര്‍മസാക്ഷ്യം എന്ന തലക്കെട്ടില്‍ ഡിസംബര്‍ 13 ന് അണ്ടത്തോട് ഹിറ നഗറില്‍ ആണ് സമ്മേളനം നടത്തുന്നത്. വൈകീട്ട് 4:30 നടക്കുന്ന ഏരിയ സമ്മേളനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് അണ്ടത്തോട് സെന്ററില്‍ ഏരിയാ പ്രസിഡണ്ട് വി. അബ്ദുസ്സമദ് അണ്ടത്തോട് ഉദ്ഘാടനം ചെയ്തു. കുഞ്ഞിമുഹമ്മദ് തിരുവത്ര അദ്ധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ഏരിയ പ്രസിഡണ്ട് ലുബ്‌ന ബക്കര്‍, കാണക്കോട് അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി എ. വി. അബ്ദുറസാക്ക് സ്വാഗതവും സാദിഖ് തറയില്‍ നന്നിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!