29.7 C
Kunnamkulam
Monday, November 9, 2026
Home Bureaus Perumpilavu കരിക്കാട് സെന്റ് ഗ്രിഗോറിയോസ് കുരിശു പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു

കരിക്കാട് സെന്റ് ഗ്രിഗോറിയോസ് കുരിശു പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു

18

കരിക്കാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിക്കു കിഴിലുള്ള കരിക്കാട് സെന്റ് ഗ്രിഗോറിയോസ് കുരിശു പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിക്ക നൂറ്റി ഇരുപത്തി നാലാം ഓര്‍മ്മപ്പെരുന്നാള്‍ ശനി,ഞായര്‍ ദിവസങ്ങളിലായി ആഘോഷിച്ചു. ശനിയാഴ്ച വൈകീട്ട് കുരിശു പള്ളയില്‍ ഇടവക വികാരി ഫാദര്‍. ഡോ. സണ്ണി ചാക്കോയുടെ കാര്‍മ്മീകത്ത്വത്തില്‍ സന്ധ്യാ നമസ്‌ക്കാരം നടന്നു. ഫാദര്‍ ജോസഫ് ചെറുവത്തൂര്‍, ഫാദര്‍ സജി വര്‍ഗ്ഗീസ് കൊളങ്ങാട്ടില്‍ എന്നിവര്‍ സഹകാര്‍മ്മീകത്ത്വം വഹിച്ചു. തുടര്‍ന്ന് ബാന്റ് മേളത്തോടെ ഗജവീരന്മാരുടെ എഴുനെള്ളിപ്പും ഉണ്ടായിരുന്നു. ഞായറാഴ്ച രാവിലെ ഇടവക പള്ളിയില്‍ പ്രഭാത സമസ്‌ക്കാരത്തെ തുടര്‍ന്ന് വികാരി ഫാദര്‍ സണ്ണി ചാക്കോ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് കുരിശു പള്ളിയിലേക്ക് പെരുന്നാള്‍ പ്രദക്ഷിണം, ധൂപ പ്രാര്‍ത്ഥന, ആശീര്‍വാദം, കൈമുത്ത് എന്നിവക്കു ശേഷം പൊതു സദ്യയും, ബാന്റ് മേളവും ഉണ്ടായിരുന്നു. ആഘോഷങ്ങള്‍ക്ക് പള്ളി ട്രസ്റ്റി സി.സി സണ്ണി, സെക്രട്ടറി ബിബിന്‍ തമ്പിയും ഇടവക മാനേജിംഗ് കമ്മിറ്റിയും, കുരിശുപള്ളി കമ്മിറ്റി അംഗങ്ങളും നേതൃത്ത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!