29.7 C
Kunnamkulam
Monday, November 9, 2026
Home Bureaus Perumpilavu ശിശുദിനാഘോഷം: അമൽ ഇംഗ്ലീഷ് സ്കൂളിൽ കൂറ്റൻ നെഹ്‌റു ചിത്രം ഒരുക്കി ‘ആർട്ടിക്സ്’ ടീം

ശിശുദിനാഘോഷം: അമൽ ഇംഗ്ലീഷ് സ്കൂളിൽ കൂറ്റൻ നെഹ്‌റു ചിത്രം ഒരുക്കി ‘ആർട്ടിക്സ്’ ടീം

0

ശിശുദിനാഘോഷത്തിന്റെ ഭാഗമായി അമല്‍ ഇംഗ്ലീഷ് സ്‌കൂളിന്റെ ഔദ്യോഗിക ആര്‍ട്‌സ് ടീമായ ‘ആര്‍ട്ടിക്‌സ്’ ഒരുക്കിയ കൂറ്റന്‍ ജവഹര്‍ലാല്‍ നെഹ്‌റു ചിത്രം ശ്രദ്ധേയമായി. സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ കുമ്മായപ്പൊടി ഉപയോഗിച്ചാണ് 6,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ചിത്രം ഒരുക്കിയത്.കുട്ടികളോടുള്ള സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രതീകമായ ചാച്ചാ നെഹ്‌റുവിനുള്ള ആദരസൂചകമായാണ് ബൃഹത്തായ കലാസംരംഭം ഒരുക്കിയത്. ആര്‍ട്ട് അധ്യാപകന്‍ പ്രജിത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ചിത്രം പൂര്‍ത്തിയാക്കിയത്. കാവ്യശ്രീ, കായികാധ്യാപകരായ സുരേന്ദ്രന്‍, തസ്‌നി എന്നിവരും ് നേതൃത്വം നല്‍കി.പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഹസ്സന്‍ തളികശ്ശേരി ഉദ്ഘാടനം നിര്‍വഹിച്ചു.സ്‌കൂള്‍ ചെയര്‍മാന്‍ അലി പഷ്ണത്തയില്‍ മുഖ്യപ്രഭാഷണം നടത്തി.ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ അഷ്‌കര്‍ അറക്കല്‍, പ്രിന്‍സിപ്പാള്‍ അബ്ദുല്‍ ഗഫൂര്‍ നാലകത്ത്, വൈസ് പ്രിന്‍സിപ്പാള്‍ ലിഷ അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. അമല്‍ മാനേജ്‌മെന്റ് ഭാരവാഹികളും അധ്യാപകരും അനധ്യാപകരും രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!