അക്കികാവ് പി.എസ്.എം. ഡെന്റല്‍ കോളേജില്‍ ആന്റി റാഗിംഗ് വാരാചരണത്തിന് സമാപനത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം കുന്നംകുളം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പി.പി.വിന്‍സെന്റ് നിര്‍വഹിച്ചു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.ഹാനിസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വൈശാഖ് , പി.എസ്.എം. ഡെന്റല്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ ലുക്മാന്‍, കേരള പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കോര്‍ഡിനേറ്റര്‍ ഷാജി തോമസ് എന്‍., സംസ്ഥാന അഡ്മിനിസ്‌ട്രേറ്റര്‍ പ്രദീപ് ചെറുവാശ്ശേരി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. കേരള പ്രകൃതി സംരക്ഷണ സംഘം തൃശൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി റഫീഖ് കടവല്ലൂര്‍, കുന്നംകുളം ഏരിയ സെക്രട്ടറി അഷ്‌റഫ് ആല്‍ത്തറ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ ഭാരവാഹികളായ മിലീവ, ഹാനാ, സ്വാതി, ആരോമല്‍, സാംരാജ്, അമല്‍, ദിയ എന്നിവര്‍ നേതൃത്യം നല്‍കി.
Home Bureaus Perumpilavu ആന്റി റാഗിംഗ് വാരാചരണ സമാപനം: പി.എസ്.എം ഡെന്റൽ കോളേജിൽ ബോധവൽക്കരണ ക്യാമ്പയിൻ



