ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ ചാത്തുരുത്തില്‍ മോര്‍ ഗ്രീഗോറിയോസ് പരുമല കൊച്ചു തിരുമേനിയുടെ 124-ാം ഓര്‍മ്മ പെരുന്നാള്‍ ശനി, ഞായര്‍ ദിവസങ്ങളിലായി ആഘോഷിച്ചു.ശനിയാഴ്ച വൈകീട്ട് സന്ധ്യാ നമസ്‌ക്കാരവും,ഞായറാഴ്ച രാവിലെ പ്രഭാത പ്രാര്‍ത്ഥനയെ തുടര്‍ന്ന് വികാരി ഫാദര്‍ അബ്രഹാം യാക്കോബ് പൂവ്വത്ത് മണ്ണിലിന്റെ കാര്‍മ്മകത്ത്വത്തില്‍ വിശുദ്ധ കുര്‍ബാനക്കും,മധ്യസ്ഥ പ്രാര്‍ത്ഥനക്കും ശേഷം പെരുന്നാള്‍ സന്ദേശീ നല്‍കി .തുടര്‍ന്ന് പൊന്‍ – വെള്ളി കുരിശുകളുമായി പള്ളിയില്‍ നിന്നും ആരംഭിച്ച പെരുന്നാള്‍ പ്രദക്ഷിണം ആങ്ങാടി ചുറ്റി പള്ളിയില്‍ സമാപിച്ചതിനു ശേഷം ആശീവാദം ,സ്‌ളീബാ വണക്കം , നേര്‍ച്ച വിതരണം ,സ്‌നേഹവിരുന്ന് എന്നിവ നടന്നു. നിരവധി വിശ്വാസികള്‍ പങ്കെടുത്ത പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഇടവക വികാരി ഫാദര്‍ അബ്രഹാം യാക്കോബ് പൂവ്വത്ത് മണ്ണില്‍ , ട്രസ്റ്റി സി.യു. ശലമോന്‍ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങി മാനേജിംങ് കമ്മിറ്റി നേതൃത്വം നല്‍കി.



