32.8 C
Kunnamkulam
Sunday, November 8, 2026
Home Bureaus Kechery കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ‘ഉയരെ 2026’ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ‘ഉയരെ 2026’ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

3

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു.ഭിന്നശേഷി കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഉയരെ 2026 എന്ന പേരില്‍ സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം പ്രൊഫ. സി. രവീന്ദ്രനാഥ്എം.എല്‍.എ,ഉദ്ഘാടനം ചെയ്തു.മറ്റം കരിഷ്മ പാലസില്‍ നടന്ന ചടങ്ങില്‍ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി. സജീപ് അധ്യക്ഷനായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേര്‍്‌സണ്‍ ശിവന്‍ വാക മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. സുദീപ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ വി.കെ. ദാസന്‍, നിവ്യ റെനീഷ്, വി.വി. തിലകന്‍,ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രമിത സജീവന്‍, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷ ഉഷ പ്രഭുകുമാര്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സി.ഒ.ആന്റോ,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.എഫ്,ജോസഫ് ശ്രീകൃഷ്ണ കോളേജ് ബോട്ടണി അധ്യാപിക ഗായത്രി എന്നിവര്‍ സംസാരിച്ചു.ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍,ബഡ്‌സ് സ്‌കൂളിലെ കുരുന്നുകളും രക്ഷിതാക്കളും അധ്യാപകരും സംബന്ധിച്ചു.ബഡ്‌സ് സ്‌കൂളിലെ കുരുന്നുകളോടൊപ്പം ചേര്‍ന്ന് ശ്രീകൃഷ്ണ കോളേജിലെഎന്‍.എസ്.എസ് വളണ്ടിയര്‍മാരായ വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും കുട്ടികളുടെ മത്സരങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു.
കലാപരിപാടികള്‍ക്ക് പിന്തുന്നയുമായി, ബഡ്‌സ് സ്‌കൂളിലെ ടീച്ചര്‍മാരും കുട്ടികളുടെ മാതാപിതാക്കളും സജീവമായിരുന്നു . അങ്കണവാടി ടീച്ചര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും പങ്കാളിത്തവും കലാമേളയുടെ വിജയകരമായ നടത്തിപ്പിനുണ്ടായി.

 

ADVERTISEMENT
error: Content is protected !!