32.8 C
Kunnamkulam
Sunday, November 8, 2026
Home Bureaus Kunnamkulam ലൈബ്രറി കൗണ്‍സില്‍ താലൂക്ക് തല പരിശീലനത്തിന് കുന്നംകുളത്ത് തുടക്കം

ലൈബ്രറി കൗണ്‍സില്‍ താലൂക്ക് തല പരിശീലനത്തിന് കുന്നംകുളത്ത് തുടക്കം

11

കേരള ലൈബ്രറി കൗണ്‍സില്‍ കുന്നംകുളം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലൈബ്രറി സെക്രട്ടറിമാര്‍ക്കും ലൈബ്രേറിയന്‍മാര്‍ക്കുമായുള്ള പരിശീലന പരിപാടിക്ക് തുടക്കമായി.കുന്നംകുളം മോഡല്‍ ബോയ്‌സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിശീലന പരിപാടി സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ധര്‍മ്മരാജന്‍ അടാട്ട് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എന്‍.വി. ബിജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എം. ഹരിദാസ്, സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. വാസു, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം രാജന്‍ എലവത്തൂര്‍, കുന്നംകുളം താലൂക്ക് സെക്രട്ടറി വത്സന്‍ പാറന്നൂര്‍, ജോയിന്റ് സെക്രട്ടറി ടി. രാജഗോപാല്‍, വൈസ് പ്രസിഡന്റ് ഓമന ബാബു, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രേംലാല്‍, ഡെന്നീസ് മങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കുന്നു. ഉച്ചതിരിഞ്ഞ് 3 മണിക്ക്
അവലോകന യോഗത്തോടെ സമാപിക്കും.

 

 

ADVERTISEMENT
error: Content is protected !!