ഗുരുവായൂര്‍ ദേവസ്വം സത്രം സര്‍പ്പക്കാവില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു. കലശപൂജ, കലശം ആടല്‍ എന്നിവയുണ്ടായിരുന്നു. വൈകിട്ട് സര്‍പ്പബലിയും നടന്നു. ചടങ്ങുകള്‍ക്ക് പാതിരാകുന്നത്ത് മന നീലകണ്ഠന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. നിരവധി ഭക്തജനങ്ങളാണ് പ്രതിഷ്ഠദിന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയത്.