അടുപ്പുട്ടി പള്ളിയില്‍ ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപെരുന്നാളിന് കൊടിയേറി

കുന്നംകുളം അടുപ്പുട്ടി പള്ളിയില്‍ ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപെരുന്നാളിന് കൊടിയേറി. ഞായറാഴ്ച രാവിലെ വി. കുര്‍ബാനക്ക് ശേഷം വികാരി. ഫാ. ഗീവര്‍ഗ്ഗീസ് വര്‍ഗ്ഗീസ് കൊടി ഉയര്‍ത്തി. ഏപ്രില്‍ 22, 23 തിയതികളിലാണ് പെരുന്നാള്‍ നടക്കുക. 22 ചൊവ്വ വൈകീട്ട് 7 ന് സന്ധ്യാനമസ്‌കാരം, പ്രദക്ഷിണം, ആശിര്‍വാദം. 23 ബുധന്‍ രാവിലെ 7.30 ന് പ്രഭാത നമസ്‌കാരം, തുടര്‍ന്ന് വി. മൂന്നിന്മേല്‍ കുര്‍ബാന, പ്രദക്ഷിണം, വൈകീട്ട് 4 മണിക്ക് പുത്തനങ്ങാടി കുരിശുപള്ളിയിലേക്ക് കൊടിയും സ്ലീബായും, തിരിച്ച് പള്ളിയില്‍ എത്തിച്ചേര്‍ന്ന് ധൂപപ്രാര്‍ത്ഥന, തുടര്‍ന്ന് പൊതു നേര്‍ച്ചസദ്യ എന്നിവ ഉണ്ടാകും. ശുശ്രൂഷകള്‍ക്ക് യു.കെ, ആഫ്രിക്ക, യൂറോപ്പ് ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ സ്‌തെഫാനോസ് മെത്രാപ്പോലീത്താ പ്രധാന കാര്‍മികത്വം വഹിക്കും. ട്രസ്റ്റി പി കെ പ്രജോദ്, സെക്രട്ടറി ബാബു ഇട്ടൂപ്പ് കെ, കണ്‍വീനര്‍ ടി പി വിജു, ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും

ADVERTISEMENT