കഞ്ചാവ് വില്‍പ്പനക്കേസിലെ പ്രതിയായ മണലി സ്വദേശിയുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടി. കഞ്ചാവ് സൂക്ഷിച്ചതിനും വില്‍പ്പന നടത്തിയതിനുമെതിരെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിലെ പ്രതിയായ ചൂണ്ടല്‍ പഞ്ചായത്തിലെ മണലി, മേലേതലക്കല്‍ വീട്ടില്‍ സുനില്‍ ദത്തിന്റെ ആസ്തികളാണ് സെക്ഷന്‍ 68 എ – എന്‍.ഡി.പി.എസ് നിയമ പ്രകാരം കണ്ടുകെട്ടുന്നതിന് കുന്നംകുളം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്‍ ഉത്തരവിട്ടത്.