ലഹരി ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഗുരുവായൂര്‍ വൈ.എം.സി.എ ഷൂട്ടൗട്ട് മത്സരം നടത്തി. തൊഴിയൂര്‍ ലാലിഗ ടര്‍ഫില്‍ നടന്ന മത്സരം കാവിട് പള്ളി വികാരി ഫാ. ഫ്രാന്‍സിസ് നീലങ്കാവില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബാബു എം വര്‍ഗീസ് അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി ജോസ് ലൂയിസ്, ട്രഷറര്‍ ലോറന്‍സ് നീലങ്കാവില്‍, സബ് റീജിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ മാറോക്കി, വൈസ് പ്രസിഡന്റ് സി.ഡി. ജോണ്‍സണ്‍, ബഷീര്‍ പൂക്കോട്, വിമന്‍സ് ഫോറം പ്രസിഡന്റ് നീന ജോണ്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുതിര്‍ന്ന ഫുട്‌ബോള്‍ താരങ്ങളായ ഫ്രാങ്ക് മുട്ടത്ത്, സി.വി.ജയ്‌സണ്‍ എന്നിവരെ ആദരിച്ചു. എട്ട് ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ വൈലത്തൂര്‍ ടീമും വനിത വിഭാഗത്തില്‍ രാഖി ഷാജന്‍ നയിച്ച ടീമും ജേതാക്കളായി.