എംഡിഎംഎ കേസില്‍ വിദേശ പൗരനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

എംഡിഎംഎ കേസില്‍ വിദേശ പൗരനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ടാന്‍സാനിയ സ്വദേശി 26 വയസ്സുള്ള അബ്ദുല്‍ ഹാമദ് മഖാമെയെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റില്‍ ചൊവ്വന്നൂരില്‍ നിന്ന് 67 ഗ്രാം എംഡിഎംഐയും രണ്ട് കിലോ ഹാഷിഷ് ഓയിലുമായി രണ്ട് പ്രതികളെ പോലീസ് പിടികൂടിയിരുന്നു. ഈ കേസില്‍ പൂക്കോട് താമരയൂര്‍ സ്വദേശ നിതീഷ്(31), കോട്ടപ്പടി സ്വദേശി മുഹമ്മദ് അന്‍സില്‍(21) എന്നിവര്‍ ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ അഞ്ചാംപ്രതിയാണ് അറസ്റ്റിലായ വിദേശ പൗരന്‍. അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

 

ADVERTISEMENT