കുന്നംകുളം നഗരസഭയ്ക്ക് പുതിയ ട്രാക്ടറും ഓട്ടോയും

മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കുന്നംകുളം നഗരസഭയില്‍ സജ്ജമാക്കിയ മാലിന്യ ശേഖരണത്തിനുള്ള പുതിയ ട്രാക്ടറിന്റെയും ഓട്ടോയുടെയും ഫ്‌ലാഗ് ഓഫ് നടന്നു. നഗരസഭ അങ്കണത്തില്‍ എ.സി.മൊയ്തീന്‍ എം.എല്‍.എ. ഫ്‌ലാഗ് ഓഫ് ചെയ്തു. കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടന യോഗവും ചേര്‍ന്നു. 2024-25 വാര്‍ഷിക പദ്ധതിയില്‍ നിന്ന് 16 ലക്ഷം രൂപ ചെലവഴിച്ചാണ് ട്രാക്ടറും ഇലക്ട്രിക് ഓട്ടോയും വാങ്ങിയത്. ഇതോടെ നഗരസഭയില്‍ മാലിന്യ ശേഖരണത്തിനുള്ള ട്രാക്ടര്‍ രണ്ടെണ്ണമായി.

ADVERTISEMENT