ഞമനേങ്ങാട് ആത്മഹത്യയ്ക്ക് ശ്രമിച്ച 10 വയസ്സുകാരന്‍ മരിച്ചു. കുന്നത്തേല്‍ വീട്ടില്‍ സുബൈറിന്റെ മകന്‍ ജാബിറാണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാവിലെ 11:30 ഓടെയാണ് വീട്ടിലെ മുറിയുടെ ജനാലയില്‍ കുട്ടിയെ ഷാളില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ച രാത്രി മരണം സംഭവിച്ചു. പോലീസ് നടപടികള്‍ക്ക് ശേഷം ഞമനേങ്ങാട് പള്ളി കബര്‍സ്ഥാനില്‍ കബറടക്കം നടത്തി. സബീനയാണ് മാതാവ്. അബ്ദുള്ള, ഷഫ്ന, ശുഹൈബ് എന്നിവര്‍ സഹോദരങ്ങളാണ്. വൈലത്തൂര്‍ സേക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജാബിര്‍.