മകന്റെ വിയോഗം താങ്ങാനാകാതെ അമ്മയും യാത്രയായി

മകന്റെ വിയോഗം താങ്ങാനാകാതെ അമ്മയും യാത്രയായി. വേലൂര്‍ പുലിയന്നൂര്‍ മാടശേരി കിഴക്കൂട്ട് ശരത്തിന്റെ മാതാവ് ശോഭനയാണ് ഞായറാഴ്ച രാവിലെ മരിച്ചത്. ഇവരുടെ മകന്‍ അപ്പു എന്ന് വിളിക്കുന്ന 26 വയസുള്ള ശരത്ത് കഴിഞ്ഞ വെള്ളിയാഴ്ച ഹൃദയാഘാതം സംഭവിച്ച് മരിച്ചിരുന്നു. കേച്ചേരിയിലുള്ള കൊറിയര്‍ സര്‍വ്വീസിലെ ജീവനക്കാരനായിരുന്നു ശരത്ത്. ജോലി സംബന്ധമായി ബാങ്കിലേക്ക് പോകുന്നതിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ശനിയാഴ്ച മകന്റെ സംസ്‌ക്കാര ചടങ്ങിലാണ് ശോഭന കുഴഞ്ഞ് വീണത്. മകന്റെ മരണത്തെ തുടര്‍ന്നുള്ള ആഘാതത്തില്‍ മസ്തിഷ്‌കാഘാതം സംഭവിക്കുകയായിരുന്നു. അബോധവസ്ഥയിലായ ശോഭന തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാവിലെ മരണത്തിന് കീഴടങ്ങി.

ADVERTISEMENT