24.9 C
Kunnamkulam
Saturday, August 1, 2026
Home Bureaus Erumapetty ‘കെ.എം മാണി കര്‍ഷക സമൃദ്ധി’ പദ്ധതി പച്ചക്കറി വിളവെടുപ്പ് നടത്തി.

‘കെ.എം മാണി കര്‍ഷക സമൃദ്ധി’ പദ്ധതി പച്ചക്കറി വിളവെടുപ്പ് നടത്തി.

കേരള യൂത്ത് ഫ്രണ്ട് – എം കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.എം മാണി കര്‍ഷക സമൃദ്ധി പദ്ധതി പച്ചക്കറി വിളവെടുപ്പ് നടത്തി. യുവകര്‍ഷകന്‍ ബജീഷിന്റെ നേതൃത്വത്തിലാണ് കിടങ്ങൂര്‍ പാടശേഖരത്തിലെ രണ്ടേക്കര്‍ സ്ഥലത്ത് പച്ചക്കറി കൃഷി ആരംഭിച്ചത്. വിളവെടുപ്പിന്റെ ഉദ്ഘാടനം കേരള കോണ്‍ഗ്രസ് എം സംസ്ഥാന ഉന്നത അധികാര സമിതി അംഗം സെബാസ്റ്റ്യന്‍ ചൂണ്ടല്‍ നിര്‍വഹിച്ചു. കെ ബി ബജീഷ് യോഗത്തിന് അധ്യക്ഷത വഹിച്ചു. സാംസന്‍ ചിരിയങ്കണ്ടത്, പാലക്കാട് ജില്ലാ പ്രസിഡണ്ട് ജോഷ്വ രാജു, വി കെ സുമന്‍, പി എസ് റെജി, എം വി വില്‍സണ്‍, യേശുദാസ് ചുങ്കത്ത് എന്നിവര്‍ പ്രസംഗിച്ചു. കര്‍ഷകരായ ബാലകൃഷ്ണന്‍, കെ സി സുബ്രഹ്‌മണ്യന്‍, കെ കെ ബാലകൃഷ്ണന്‍, കുഴിപ്പറമ്പില്‍ രവി എന്നിവര്‍ സന്നിഹിതരായിരുന്നു.

ADVERTISEMENT
error: Content is protected !!