24.3 C
Kunnamkulam
Wednesday, August 5, 2026
Home CCTV Desk കരുവന്തല ഗണപതി ചെരിഞ്ഞു

കരുവന്തല ഗണപതി ചെരിഞ്ഞു

ഉത്സവ എഴുന്നള്ളിപ്പുകളില്‍ പേരെടുത്ത കൊമ്പനായ കരുവന്തല ഗണപതി ചെരിഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് ആന ചെരിഞ്ഞത്. കുറച്ചു ദിവസമായി അസുഖബാധിതനായി വിശ്രമത്തിലായിരുന്നു. ഏപ്രില്‍ 17നാണ് അവസാനത്തെ ഉത്സവ എഴുന്നള്ളിപ്പില്‍ പങ്കെടുത്തത്. മേഖലയിലെ പ്രധാന ഉത്സവങ്ങളില്‍ എല്ലാം തന്നെ കരുവന്തല ഗണപതി സജീവ സാന്നിധ്യമായി ഉണ്ടാകാറുണ്ട്. ഏറെ ആരാധകവൃന്ദമുള്ള ആനയാണിത്. മുല്ലശ്ശേരി കരുവന്തല ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള മനയിലെ ആനയാണ്. ഇവിടെ വെച്ച് തന്നെയാണ് ആന ചരിഞ്ഞത്. 30 വയസ്സ് പ്രായമായിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!