29.7 C
Kunnamkulam
Monday, November 9, 2026
Home CCTV Desk സംസ്ഥാനത്തെ ലഹരി വേട്ട: തൂഫാന്റെ രണ്ടാം ഘട്ടം 16 മുതൽ ആരംഭിക്കും

സംസ്ഥാനത്തെ ലഹരി വേട്ട: തൂഫാന്റെ രണ്ടാം ഘട്ടം 16 മുതൽ ആരംഭിക്കും

7

സംസ്ഥാനത്തെ ലഹരി വേട്ടയായ തൂഫാന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പിന്തുണയുണ്ടെന്നും കേന്ദ്രവുമായി യോജിച്ചു മുന്നോട്ട് പോകുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.16-ാം തീയതി തൂഫാന്റെ രണ്ടാം ഘട്ടം ആരംഭിക്കും. ലഹരിക്ക് അടിമകളായവരെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടു വരികയാണ് രണ്ടാം ഘട്ടത്തിന്റെ ലക്ഷ്യം. കേരളത്തില്‍ 35 ശതമാനത്തോളം കുറ്റകൃത്യങ്ങള്‍ കുറഞ്ഞു. സംസ്ഥാനത്തെ സ്‌കൂള്‍ ബസുകളില്‍ ഒറ്റ ദിവസം നടത്തിയ പരിശോധനയില്‍ 57 ഡ്രൈവര്‍മാര്‍ മദ്യപിച്ചു എന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസമായിരുന്നു പരിശോധന. തനിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധനയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ജുവനൈല്‍ ആക്ടില്‍ മാറ്റം ആലോചിക്കുന്നുണ്ട്. ഈ ആക്റ്റിന്റെ മറവില്‍ എന്തും ചെയ്യാമെന്ന് വിചാരിക്കരുത്. പ്രായപൂര്‍ത്തി ആകാത്തവര്‍ വാഹനം ഓടിച്ച് നിരവധി അപകടങ്ങള്‍ ഉണ്ടാക്കുന്നു. സ്വകാര്യ ബസ്സുകളുടെ അമിത വേഗതയ്‌ക്കെതിരെ നടപടി എടുക്കും. എസ് പി മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, സര്‍ക്കാരിന്റെ അനുമതിയില്ലാതെ ബാര്‍ ലൈസന്‍സ് അനുവദിച്ചതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം വരുമോ എന്ന ചോദ്യത്തിനോട് ആഭ്യന്തരമന്ത്രി പ്രതികരിച്ചില്ല.

 

ADVERTISEMENT
error: Content is protected !!