വൈലത്തൂര്‍ വി.കുരിയാക്കോസ് സഹദായുടെ കത്തോലിക്കാ ദേവാലയത്തിലെ 143-ാം സംയുക്തതിരുനാളിന് കൊടിയേറി. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായാണ് തിരുന്നാളാഘോഷം. മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ടോണി നീലങ്കാവില്‍ ഇടവക വികാരി ഫാ.വര്‍ഗ്ഗീസ് പാലത്തിങ്കല്‍ എന്നിവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിക്കും. തിരുന്നാളിനോടനുബന്ധിച്ച് അമ്പ്, വള എഴുന്നള്ളിപ്പുകള്‍ വര്‍ണ്ണമഴ എന്നിവ ഉണ്ടായിരിക്കും.തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍മാര്‍ ജോസ് വടക്കന്‍, കൈക്കാരന്മാരായ ഡേവിസ് എ.പി, ടി പി സണ്ണി എന്നിവര്‍ നേതൃത്വം നല്‍കും.
Home Bureaus Punnayurkulam വൈലത്തൂര്‍ വി.കുരിയാക്കോസ് സഹദായുടെ കത്തോലിക്കാ ദേവാലയത്തില്‍ സംയുക്തതിരുനാളിന് കൊടിയേറി