ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കുക എന്നത് ഒരുകാലത്തും വെച്ച് പൊറുപ്പിക്കുന്ന കാര്യമല്ലെന്നും ഉസ്താദ് അലിയാര്‍ ഖാസിമി. ഭരണഘടന വിരുദ്ധ വഖഫ് നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മഹല്ല് കോഓഡിനേഷന്‍ കമ്മിറ്റി നടത്തിയ പൊതുയോഗം അണ്ടത്തോട് സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉസ്താദ്. മന്ദലാംകുന്ന് ബദര്‍പള്ളി പരിസരത്തുനിന്ന് ആരംഭിച്ച റാലി അണ്ടത്തോട് സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടത്തിയ പൊതുയോഗത്തില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എ.എം. അലാവുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അണ്ടത്തോട് മഹല്ല് പ്രസിഡന്റ് വി.കെ. മുഹമ്മദ്, ഹിറാ മസ്ജിദ് ഖത്തീബ് അബ്ദുല്‍ സമദ് അണ്ടതോട്, മന്ദലാംകുന്ന് മഹല്ല് ജനറല്‍ സെക്രട്ടറി എം.കെ. അബൂബക്കര്‍, ഉരുളുമ്മല്‍ ജുമാമസ്ജിദ് പ്രസിഡന്റ് അബു കടിക്കാട്, താഹ ജുമാമസ്ജിദ് പ്രസിഡന്റ് ഹംസ അംബാല, അകലാട് മുഹിയുദ്ദീന്‍ മസ്ജിദ് ശംസുദ്ദീന്‍ മൗലവി, തുടങ്ങിയവര്‍ സംസാരിച്ചു.