‘സീനിയര്‍ എഡിറ്റേഴ്‌സ് ഫോറം കുന്നംകുളം ‘ ; കൂട്ടായ്മ രൂപീകരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും, പബ്ലിക്കേഷന്‍ രംഗത്ത് ദീര്‍ഘകാലമായി  പ്രവര്‍ത്തിക്കുന്നവരും ചേര്‍ന്ന് ‘ സീനിയര്‍ എഡിറ്റേഴ്‌സ് ഫോറം കുന്നംകുളം ‘ എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചു. അച്ചടിയുടെയും സാംസ്‌കാരിക സമ്പന്നതയുടെയും പ്രൗഢ പാരമ്പര്യമുള്ള കുന്നംകുളത്ത് സമൂഹത്തിനാകെ നന്മ ചെയ്യുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുസ്തകങ്ങള്‍ പ്രസ്ദ്ധീകരിക്കല്‍, നവ മാധ്യമ രംഗത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി എഴുത്ത് പ്രോല്‍സാഹിപ്പിക്കല്‍, വിവിധ ക്ലാസുകള്‍, വിവിധ കൂട്ടായ്മകളുമായി ചേര്‍ന്ന് കലാ – സാംസ്‌കാരിക പ്രവര്‍ത്തനം തുടങ്ങിയവയും കൂട്ടായമ ലക്ഷ്യമിടുന്നു.

ട്രസ്റ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സീനിയര്‍ എഡിറ്റേഴ്‌സ് ഫോറിന്റെ ലോഗോ മാധ്യമ പ്രവര്‍ത്തകനും സിനിമാ രംഗത്തെ ബഹുമുഖ പ്രതിഭയുമായ രഞ്ജി പണിക്കര്‍ ആണ് പ്രകാശനം ചെയ്തത്. പ്രശസ്ത ക്രിയേറ്റീവ് ഡിസൈര്‍ ഷിഹാബുദ്ദീന്‍ ഹംസയാണ് ലോഗോ തയാറാക്കിയത്. വാര്‍ത്താസമ്മേളനത്തില്‍ കാണിപ്പയ്യൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി.ഗിരീഷ് കുമാര്‍, എം.ബിജുബാല്‍, ജയപ്രകാശ് ഇലവന്ത്ര എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT