ബ്രഹ്‌മകുളം സെന്റ് തോമസ് ദേവാലയത്തില്‍ തോമാശ്ലീഹായുടെയും, സെബാസ്റ്റ്യാനോസിന്റെയും 95-ാമത് സംയുക്ത തിരുന്നാള്‍ ആഘോഷത്തിന് കൊടിയേറി. ഈസ്റ്റര്‍ ദിനത്തില്‍ പാതിര കുര്‍ബ്ബാനക്ക് ശേഷം വികാരി ഫാ.ഡേവീസ് പനകുളം കൊടികയറ്റം നിര്‍വഹിച്ചു. തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ റോബിന്‍ വാഴപ്പിള്ളി, കൈക്കാരന്‍മാരായ യേശുദാസ് , സിജോ, ജോയ് മാസ്റ്റര്‍, എ.എന്‍. ജോര്‍ജ് എന്നിവരും മറ്റു കണ്‍വീനര്‍മാരും സംബന്ധിച്ചു. പബ്ലിസിറ്റി കമ്മറ്റിയുടെ നേത്യത്തിലുള്ള തിരുന്നാള്‍ സപ്ലിമെന്റ് പ്രകാശനവും ചടങ്ങില്‍ നടന്നു. വെള്ളിയാഴ്ച്ച കൂടുതുറക്കല്‍ ശുശ്രൂഷയോടെ തുടങ്ങുന്ന ചടങ്ങില്‍, ഗാനമേളകള്‍ , മെഗാ ബാന്റ്’, ഞായറാഴ്ച്ച തിരുന്നാള്‍ പ്രദക്ഷിണം, കെ.സി.വൈ.എം. സംഘടയുടെ നേത്യത്തില്‍ തേര് ഘോഷയാത്രാ , വര്‍ണ്ണമഴ’ എന്നിവയും മെയ് 4ന് ഞായറാഴ്ച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മുച്ചീട്ടുകളിക്കാരന്റെ മകള്‍ ‘ എന്ന നാടകവും ഉണ്ടാകും.തിരുനാളിനോടനുബന്ധിച്ച് തയ്യാറാക്കിയ പ്രോമോ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്.