ബി.ജെ.പി. തൃശ്ശൂര്‍ നോര്‍ത്ത് ജില്ല സംഘടിപ്പിക്കുന്ന വികസിത കേരളം കണ്‍വന്‍ഷന്‍ കുന്നംകുളത്ത് ചൊവ്വാഴ്ച നടക്കും

ബി.ജെ.പി. തൃശ്ശൂര്‍ നോര്‍ത്ത് ജില്ല സംഘടിപ്പിക്കുന്ന വികസിത കേരളം കണ്‍വന്‍ഷന്‍ കുന്നംകുളത്ത് ചൊവ്വാഴ്ച നടക്കും. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചൊവ്വാഴ്ച്ച വൈകീട്ട് 3.30 കുന്നകുളം ലോട്ടസ്സ് പാലസ്സിലാണ് കണ്‍വെന്‍ഷന്‍. ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം, ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ പാര്‍ട്ടി സജീവ അംഗത്വം ഉള്ളവര്‍ പഞ്ചായത് സെക്രട്ടറി തലം മുതല്‍ ഉയര്‍ന്ന സ്ഥാനം വഹിക്കുന്നവര്‍, ദേശീയ ജനാധിപത്യസഖ്യം നേതാക്കള്‍, ജനപ്രതിനിധികള്‍ എന്നിവരാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുക. വികസിത കേരളം കണ്‍വെന്‍ഷനില്‍ ബിജെപിയുടെ ‘മിഷന്‍ 2025’ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അവതരിപ്പിക്കും. ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷം രാജീവ് ചന്ദ്രശേഖറിന്റെ ആദ്യ ജില്ലതല്ല പര്യടനമാണ് ഇത്. ഉച്ചക്ക് 2മണിക്ക് വീരബലിദാനി പെരിയമ്പലം മണികണ്ഠന്റെ വസതി, ടി.പി. വിനോദിനിയമ്മ എന്നിവരുടെ വീടുകള്‍ സന്ദര്‍ശ്ശിക്കും. വികസിത കേരളം സമ്മേളനത്തിനു ശേഷം ജില്ലാ നേതൃയോഗത്തിലും
അദ്ദേഹം പങ്കെടുക്കുമെന്ന് തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍ ജില്ലാ ജന. സെക്രട്ടറിമാരായ കെ ആര്‍ അനീഷ്, വിപിന്‍ കൂടിയേടത്ത്, കെ.എസ് രാജേഷ്, നേതാക്കളായ രേഷ്മ സനില്‍, ഷിനി സുനിലന്‍, പി.ജെ.ജെബിന്‍, ഷിനി സുനിലന്‍ എന്നിവര്‍ അറിയിച്ചു.

 

ADVERTISEMENT