പൂട്ടി കിടന്ന വീട്ടിൽ  മരിച്ച നിലയിൽ

പൂട്ടി കിടന്ന വീട്ടിൽ  മരിച്ച നിലയിൽ കണ്ടെത്തി.

വെസ്റ്റ് മങ്ങാട് കിഴക്കുമുറി ചിരൻ വീട്ടിൽ ജെയിംസ് (70) ആണ് മരിച്ചത്.

മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്.

ദിവസങ്ങളായി പാൽ പാത്രം എടുക്കാതിരുന്നതോടെ പാൽക്കാരൻ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വാതിൽ കുത്തി തുറന്നതോടെയാണ് മുറിയിൽ നിലത്ത് മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്ച

വൈകീട്ടായിരുന്നു സംഭവം. ഇയാൾ തനിച്ചായിരുന്നു താമസിച്ചിരുന്നത്.

വിവരമറിഞ്ഞെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമാർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സംസ്കാരം ചൊവ്വാഴ്ച 3 ന് വെസ്റ്റ് മങ്ങാട് സെൻ്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

ADVERTISEMENT