മെഗാ തിരുവാതിര അരങ്ങേറി

നെന്മിനി ബലരാമക്ഷേത്രത്തില്‍ ബലരാമ ജയന്തി അക്ഷയതൃതീയയോടനു ബന്ധിച്ച് മെഗാ തിരുവാതിര അരങ്ങേറി. നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്,ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ വിജയന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ക്ഷേത്രസമിതി പ്രസിഡന്റ് പുരുഷോത്തമ പണിക്കര്‍, സെക്രട്ടറിഎ വി പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. മെഗാ തിരുവാതിര ആസ്വദിക്കുവാനായി നിരവധി പേര്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.

 

 

ADVERTISEMENT