ഫുട്‌ബോളാണ് ലഹരി എന്ന മുദ്രാവാക്യം ഉയര്‍ത്തി ചെമ്മണ്ണൂര്‍ അപ്പുണ്ണി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫുട്‌ബോള്‍ പരിശീലന ക്യാമ്പ് തുടങ്ങി. കുന്നംകുളം നഗരസഭാ വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി.എം സുരേഷ് ഫുട്‌ബോള്‍ നല്‍കി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഷീജ ഭരതന്‍ അധ്യക്ഷയായി. റബോണ കിക്കിലൂടെ പ്രശസ്തനായ മുന്‍ കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ താരം സജില്‍ എ.വി യുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. പി വി സന്തോഷ് സ്‌പോണ്‍സര്‍ ചെയ്ത ഫുട്‌ബോളുകള്‍ 27-ാം വാര്‍ഡ് കൗണ്‍സിലര്‍ സജീവന്‍ വിദ്യാലയത്തിലേക്ക് കൈമാറി. പ്രിന്‍സിപ്പാള്‍ ദീപ. കെ, പ്രധാനധ്യാപിക ഐഷ എം.പി, മാനേജര്‍ ഒ. എ രവീന്ദ്രന്‍,പി.ടി.എ പ്രസിഡന്റ് സി.ആര്‍ മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.