27 C
Kunnamkulam
Monday, July 27, 2026
Home CCTV Desk സി.എം. അബ്ദുള്ള മാസ്റ്റർ മെമ്മോറിയൽ ഫുട്‌ബോൾ ടൂർണ്ണമെന്റ്; കലാശപ്പോരാട്ടം ഇന്ന്

സി.എം. അബ്ദുള്ള മാസ്റ്റർ മെമ്മോറിയൽ ഫുട്‌ബോൾ ടൂർണ്ണമെന്റ്; കലാശപ്പോരാട്ടം ഇന്ന്

സി.എം. അബ്ദുള്ള മാസ്റ്ററുടെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഇന്ന് കലാശ പോരാട്ടം. ആര്യംപാടത്തിന്റെ സമസ്ത മേഖലകളിലും സജീവമായിരുന്ന സി.എം. അബ്ദുള്ള മാസ്റ്ററുടെ സ്മരണക്കായി ഇ.കെ.എന്‍ ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അഖിലേന്ത്യ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ യൂറോ സ്‌പോര്‍ട്‌സ് പടന്നയും, അലോഖ ഹോസ്പിറ്റല്‍ കിഴ്‌ശ്ശേരിയും ഏറ്റുമുട്ടും. അഖിലേന്ത്യാ രജിസ്‌ട്രേഷനുള്ള ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഈ വര്‍ഷം അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റാണ് സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്.

ഫെബ്രുവരി ഏഴ് മുതല്‍ ആരംഭിച്ച് പതിനഞ്ച് ദിവസം നീണ്ടു നിന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് ഞായറാഴ്ച്ച തിരശ്ശീല വീഴുകയാണ്. 16 അഖിലേന്ത്യാ ടീമുകളും 16 പ്രാദേശിക ടീമുകളും ടൂര്‍ണ്ണമെന്റിന്റെ ഭാഗമായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരത്തിലധികം കാണികളാണ് ടൂര്‍ണമെന്റിന് എത്തിച്ചേര്‍ന്നത്. സമാപന ചടങ്ങില്‍ സംഘാടക സമിതി രക്ഷാധികാരികളായ ആലത്തൂര്‍ എം.പി കെ.രാധാകൃഷ്ണന്‍ ഏ.സി. മൊയ്തീന്‍ എം.എല്‍.എ, സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ, വടക്കാഞ്ചേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ മിനി അരവിന്ദന്‍, എന്നിവര്‍ പങ്കെടുക്കും. ആര്യംപാടം സര്‍വ്വോദയം സ്‌കൂള്‍ ഗ്രൗണ്ടില്‍ സജ്ജമാക്കിയ താല്‍ക്കാലിക സ്റ്റേഡിയത്തിലാണ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് അരങ്ങേറുന്നത്.

ADVERTISEMENT
error: Content is protected !!